കേരളത്തില്‍ ഇന്ന് 6960 പേര്‍ക്കാണ് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6960 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6339 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 5283 പേര്‍ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 11.63 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച മുതല്‍ നാല് ദിവസമായി സംസ്ഥാനത്ത് 10 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച 11.08 ശതമാനവും വ്യാഴാഴ്ച 10.34 ശതമാനവും ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.
ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്.

No comments