Breaking News

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചു.


 കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചു. പെ​​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല റെ​ക്കോ​ഡ്​ ഉ​യ​ര​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്​​ച പെ​ട്രോ​ള്‍ ലി​റ്റ​റി​ന്​​ 24 പൈ​സ​യും ഡീ​സ​ലി​ന്​ 29 പൈ​സ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ, തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ളി​ന്​ 86 രൂ​പ​യും ഡീ​സ​ലി​ന്​ 80 രൂ​പ​യും ക​ട​ന്നു.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല വ​ര്‍​ധ​ന​യു​െ​ട പേ​രി​ല്‍ ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ബു​ധ​നാ​ഴ്​​ച​യാ​ണ്​ എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്. 2018 ഒ​ക്​​ടോ​ബ​റി​ല്‍ പെ​​​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന്​ 84 രൂ​പ​യി​ല്‍ എ​ത്തി​യ​ശേ​ഷം ഇ​ത്ര​യും ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന ആ​ദ്യ​മാ​ണ്.

No comments