Breaking News

മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം


 കൊച്ചി :സ്വര്ണകള്ളക്കടത്ത് കേസില് ജാമ്യം ലഭിച്ചതിന് തൊട്ടു പിന്നാലെ കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ശിവശങ്കര് ജാമ്യാപേക്ഷ സമര്പ്പിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു.

ഇതേ തുടര്ന്നാണ് ശിവശങ്കര് ഹൈക്കോടതിയില് ജാമ്യാപേക്ഷ സമര്പ്പിച്ചത്.ഇന്ന് സ്വര്ണക്കടത്ത് കേസില് എം. ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസിലായിരുന്നു ജാമ്യം ലഭിച്ചത്. സ്വര്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.

No comments