Breaking News

കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ഉള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്.

 


കണ്ണൂര്‍: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ഉള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളതാണ് അദ്ദേഹത്തിന്‍റെ നില വഷളാക്കിയത്.

ഒരാഴ്ച മുമ്ബാണ് എം.വി ജയരാജനെ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജയരാജന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

No comments