മേപ്പാടിയില്‍ റിസോര്‍ടില്‍വെച്ച് കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ടുകളും അടച്ച് പൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനം.
വയനാട്: മേപ്പാടിയില്‍ റിസോര്‍ടില്‍വെച്ച് കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ടുകളും അടച്ച് പൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനം.
മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോര്‍ടുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ടുകളും അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്.
ജില്ലയിലെ റിസോര്‍ടുകളും ഹോം സ്റ്റേകളും സംബന്ധിച്ച് വ്യാപക ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ റിസോര്‍ടുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.

No comments