Breaking News

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ തയാറാണെന്ന സൂചനയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍.


 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ തയാറാണെന്ന സൂചനയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. നേമത്ത് ബി.ജെ.പിക്ക് യാതൊരു വെല്ലുവിളിയുമില്ല.

പാര്‍ട്ടിയുടെ ​ഗുജറാത്ത് പോലെയാണ് മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നേമം ബി.ജെ.പിയെ കൈവിട്ടിട്ടില്ല.

എന്നാല്‍ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച്‌ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

നേമത്ത് വീട് വെച്ചത് മത്സരിക്കാനായുള്ള ഓഫീസായി കണ്ടല്ലെന്നും കുമ്മനം പറഞ്ഞു.

No comments