റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി യുദ്ധക്കളമായി രാജ്യതലസ്ഥാനം
ഡെൽഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി യുദ്ധക്കളമായി രാജ്യതലസ്ഥാനം. ഇതേ തുടര്‍ന്ന് റോഡുകള്‍ അടച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും കടുത്ത പ്രതിരോധം തീര്‍ക്കുകയാണ് പൊലീസ്. ഡല്‍ഹി മെട്രോ ഭാഗികമായും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു.
ഉച്ചയോടെയാണ് ഡല്‍ഹി നഗരം യുദ്ധസമാനമായത് .സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ ജന പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍ മുന്നേറി.
പ്രക്ഷോഭകരെ തടുക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി.

No comments