Breaking News

സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ നേരിയ പുരോഗതി

 


പയ്യന്നൂര്‍ : കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രി ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ നേരിയ പുരോഗതി തുടരുന്നതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്‌ യോഗം വിലയിരുത്തി. ഗുരുതരാവസ്ഥ കണക്കാക്കി ചികിത്സയും കനത്ത ജാഗ്രതയും തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്‌. രക്തത്തില്‍ ഓക്സിജന്‍റെ അളവ്‌ കുറഞ്ഞതിനാല്‍ സി -പാപ്പ്‌ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ അത്‌ സാധാരണ നിലയിലേക്ക്‌ ക്രമീകരിച്ചിട്ടുണ്ട്‌.

No comments