Breaking News

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് വ്യാപക സംഘര്‍ഷവും അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു.

 


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്ക് എത്തിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് വ്യാപക സംഘര്‍ഷവും അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു. കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടിയും സംഘര്‍ഷ സാഹചര്യം വിലയിരുത്താന്‍ വേണ്ടിയും അമിത് ഷാ ഉന്നത സുരക്ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുന്നതിനായി സമാന്തരസൈനിക വിഭാഗങ്ങളെ രംഗത്തിറക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹോം സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു.

No comments