കോവിഡ് കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍.
കൊച്ചി : കോവിഡ് കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്.
കൊറോണ രോഗബാധിതരുടെ രണ്ട് മീറ്റര്‍ ചുറ്റളവിലുള്ള വായുവില്‍ വൈറസിന്റെ സാന്നിധ്യമുള്ളതായി തെളിഞ്ഞിരിക്കുന്നു. എസിയും ഫാനമുളള മുറികളിലാണ് വൈറസ് വ്യാപനം നടക്കുന്നതെന്ന് സിസിഎംബി ഡയറക്ടര്‍ രാകേഷ് മിശ്ര അറിയിച്ചു.
രോഗം വായുവിലൂടെ പടരുന്നത് ഒരു പുതിയ കണ്ടെത്തല്‍ ആണെന്നും വ്യാപനം തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഐഎംടി ഡയറക്ടര്‍ സഞജീവ് കോശ്ല പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

No comments