ഒരൊറ്റ ദിനത്തില്‍ രണ്ട് ബാറ്റ്‌സ്മാന്മാരാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ റഡാറിലേക്ക് കടന്നിരിക്കുന്നത്.
മുംബൈ: ഒരൊറ്റ ദിനത്തില്‍ രണ്ട് ബാറ്റ്‌സ്മാന്മാരാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ റഡാറിലേക്ക് കടന്നിരിക്കുന്നത്. കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം, മേഘാലയയുടെ നായകന്‍ പുനീത് ബിഷ്ടും തന്റെ പേര് ഓര്‍ത്തു വയ്ക്കാന്‍ പറയുകയാണ്. അടുത്ത മാസമാണ് ഐപിഎല്‍ താര ലേലം.
ഐപിഎല്‍ പതിനാലാം സീസണ്‍ അടുത്ത് നില്‍ക്കെ യുവതാരങ്ങളെ തേടുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്‍പിലേക്ക് ഒരൊറ്റ കളിയില്‍ 17 സിക്‌സ് പറത്തിയാണ് പുനീത് എത്തുന്നത്. പുനീതിന്റെ ബാറ്റില്‍ നിന്ന് ആറ് ബൗണ്ടറിയും വന്നു. ടി20 ക്രിക്കറ്റില്‍ ഒരൊറ്റ മത്സരത്തില്‍ ഇത്രയും കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്ന താരം എന്ന റെക്കോര്‍ഡ് പുനീത് തന്റെ പേരിലാക്കി.

No comments