Breaking News

രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരങ്ങള്‍ അനിശ്ചിതമായി തുടരുമ്ബോള്‍ കോടതി ഇടപെടലിനെപ്പോലും വിമര്‍ശ വിധേയമാകുകയാണ്.


 ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരങ്ങള്‍ അനിശ്ചിതമായി തുടരുമ്ബോള്‍ കോടതി ഇടപെടലിനെപ്പോലും വിമര്‍ശ വിധേയമാകുകയാണ്. കര്‍ഷക നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്കു സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.സി. വേണുഗോപാല്‍ പറയുന്നു. സമിതി അംഗങ്ങളില്‍ മൂന്നുപേര്‍ നിയമത്തെ പിന്തുണക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമിതി അംഗങ്ങളുടെ പേരുനിര്‍ദ്ധേശിച്ചത് സര്‍ക്കാരാണോ എന്നും വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെടുന്നു.

ബില്‍ പിന്‍വലിക്കുക എന്നല്ലാതെ മറ്റ് നാര്‍ഗ്ഗങ്ങളില്ല. അതിനായുള്ള കുറുക്കു വഴികളാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്.

No comments