തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ച തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു.
ചെന്നൈ: തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ച തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചതിന് പിന്നാലെ ഇന്നാണ് ഉത്തരവ് റദ്ദാക്കിയത്. എം.എച്ച്.എയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിലവില്‍ 50 ശതമാനം ആളുകളെ മാത്രം കയറ്റി തിയറ്ററുകള്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതേസമയം, അധിക ഷോ നടത്താനുള്ള അനുവാദമുണ്ട്.
നടന്‍ വിജയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയായിരുന്നു തിയറ്ററുകള്‍ പൂര്‍ണമായി തുറക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. ഇതിനകം പുറത്തിറക്കിയ പകര്‍ച്ചവ്യാധി നടപടിക്രമങ്ങള്‍ പാലിച്ച് സിനിമ തിയറ്ററുകള്‍ മള്‍ട്ടിപ്ലക്സുകള്‍ എന്നിവയുടെ ഇരിപ്പിട ശേഷി 100 ആയി വര്‍ധിപ്പിക്കാന്‍ അനുവദിക്കും.

No comments