Breaking News

കോണ്‍ഗ്രസ് എസിലേക്ക് പോകുമെന്ന വാര്‍ത്ത നിഷേധിച്ച്‌ മന്ത്രി എ.കെ. ശശീന്ദ്രന്‍.


 തിരുവനന്തപുരം: കോണ്‍ഗ്രസ് എസിലേക്ക് പോകുമെന്ന വാര്‍ത്ത നിഷേധിച്ച്‌ മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്‍.സി.പി നേതാക്കള്‍ പല പാര്‍ട്ടികളിലേക്കും പോകുന്നുവെന്ന വാര്‍ത്ത അസത്യവും അപ്രസക്തവും ആണെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഈ വാര്‍ത്ത ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍.സി.പി ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കും. എല്‍.ഡി.എഫിന്‍റെ പ്രസക്തി വര്‍ധിച്ചു വരികയാണ്. അതിനാല്‍, പുതിയ രാഷ്ട്രീയ ചിന്തയുടെ കാര്യമില്ല. പാര്‍ട്ടി തീരുമാനിക്കുന്നിടത്ത് വീണ്ടും മല്‍സരിക്കുമെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

No comments