വീണ്ടും ലോകരാഷ്ട്രങ്ങളെ അമ്ബരപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വാഷിങ്ടണ്‍: വീണ്ടും ലോകരാഷ്ട്രങ്ങളെ അമ്ബരപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒപ്പം വിവാദങ്ങളും. ചൈനയുടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് ബദലായി ഇന്ത്യയെ വളര്‍ത്തിയെടുക്കാനുള്ള ഇന്തോ - പസഫിക് പോളിസിയിലെ വിവരങ്ങളാണ് ഇപ്പോള്‍ അമേരിക്കന്‍ ഭരണകൂടം വെളിപ്പെടുത്തിയിരിക്കുന്നത്.
കരാര്‍ പ്രകാരം 2042 ന് ശേഷം മാത്രമേ ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടുള്ളൂവെന്നാണ് വിവരം. നയതന്ത്ര-സൈനിക-രഹസ്യാന്വേഷണ രംഗങ്ങളില്‍ ഇന്ത്യയെ പിന്തുണക്കുന്നതിനുള്ളതായിരുന്നു കരാര്‍. കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതോടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് ഉറപ്പായി.

No comments