സയ്യിദ് മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റിലൂടെ പുത്തന്‍ താരോദയം പിറവികൊണ്ടിരിക്കുകയാണ്
കാസർകോഡ് : സയ്യിദ് മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റിലൂടെ പുത്തന്‍ താരോദയം പിറവികൊണ്ടിരിക്കുകയാണ്. 37 പന്തില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് വിജയം അനായാസമാക്കിയത്.
മുംബൈക്കെതിരായ മത്സരത്തിലാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ മുംബൈ എട്ട് വിക്കറ്റിന് ജയിച്ചു.
197 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
33 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

No comments