Breaking News

സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്.

 


കോഴിക്കോട്: സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് കേരളത്തില്‍ ഇഷ്ടം പോലെ മണ്ഡലങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ്.

എംടി രമേശ് സുരേഷ് ഗോപി മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്രനേതൃത്വമാണ്. കഴിഞ്ഞ തവണ തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചത് കേന്ദ്രനേതൃത്വം പറഞ്ഞിട്ടാണ്. എംപിമാരുടെയും കേന്ദ്രനേതാക്കളുടെയും കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്

കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ് എന്നും എന്നാല്‍ കോഴിക്കോട്ട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ ആഗ്രഹമുണ്ട് എന്നും രമേശ് പറഞ്ഞു.

No comments