Breaking News

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷി​െന്‍റ കുടുബം ജപ്തി ഭീഷണിയില്‍.

 


കരുനാഗപ്പള്ളി: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷി​െന്‍റ കുടുബം ജപ്തി ഭീഷണിയില്‍. സാവവകാശം തേടി അമ്മ തഴവ, എസ്.ഡബ്ളിയു, ചെമ്ബകശ്ശേരില്‍ ലക്ഷ്മിക്കുട്ടിയമ്മ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സഹകരണ രജിസ്​ട്രാര്‍, കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്ക്​ പ്രസിഡന്‍റ്​ എന്നിവര്‍ക്ക്​ അപേക്ഷ നല്‍കി.

2015ല്‍ കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും 16,68,395 രൂപായാണ് വായ്പ എടുത്തത്. സാമ്ബത്തിക പരാധീനമൂലം തിരിച്ചടവ് മുടങ്ങി ഇപ്പോള്‍ 23,94,805 രൂപ അടക്കാനാണ്​ ബാങ്ക്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഏഴു ദിവസത്തിനകം തുക അടച്ചില്ലങ്കില്‍ വസ്തു അളന്നു തിരിച്ച്‌ ലേലം ചെയ്യുമെന്ന് കാട്ടി സ്പെഷ്യല്‍ സെയില്‍ ആഫീസര്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്​.

No comments