കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച് വാക്സിനുകളില്‍ രണ്ടെണ്ണത്തിന് ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച് വാക്സിനുകളില്‍ രണ്ടെണ്ണത്തിന് ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജനുവരി 16 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിന്‍ കുത്തിവയ്പും ഇന്ത്യയില്‍ ആരംഭിച്ചിരുന്നു.
ഭാരത് ബയോടെക്കിന്റെ കൊവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്സ്ഫോഡ് ആസ്ട്രെസെനക്കയുടെ കൊവിഷീല്‍ഡിനുമാണ് ഇന്ത്യയില്‍ ഇപ്പോള്‍ അനുമതി
നല്‍കിയിട്ടുള്ളത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വളരെക്കുറച്ച് പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഈ വാക്സിനുകള്‍ക്ക് ഉണ്ടായിട്ടൂള്ളൂ.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിനുകളെകുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ വാക്സിന് വേണ്ടി സമീപിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു.

No comments