കൊവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു.
പൂനെ: കൊവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു.. ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ,.ഒ അഡാര്‍ പൂനാവാലയാണ് മരണവിവരം സ്ഥിരീകരിച്ചത്.. അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പൂനെ കളക്ടര്‍ രാജ് ദേശ്‌മുഖും അറിയിച്ചു.. ഇന്ന് ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.

No comments