ആസ്ട്രേലിയക്കെതിരായ പരമ്ബരയിലെ ഉജ്ജ്വലപ്രകടനത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ സിറാജ് എയര്‍പോര്‍ട്ടില്‍ നിന്നും നേരെ തിരിച്ചത് പിതാവിന്‍റെ ഖബറിടത്തിലേക്ക്.
ഹൈദരബാദ്: ആസ്ട്രേലിയക്കെതിരായ പരമ്ബരയിലെ ഉജ്ജ്വലപ്രകടനത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ സിറാജ് എയര്‍പോര്‍ട്ടില്‍ നിന്നും നേരെ തിരിച്ചത് പിതാവിന്‍റെ ഖബറിടത്തിലേക്ക്. സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ആസ്ട്രേലിയന്‍ പര്യടനത്തിലായിരിക്കവേയാണ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഗൗസ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്.
തുടര്‍ന്ന് മാതാവിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് സിറാജ് ആസ്ട്രേലിയയില്‍ തന്നെ തുടരുകയായിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനിടെ ദേശീയ ഗാനത്തിനിടെ കണ്ണുനിറഞ്ഞ് നില്‍ക്കുന്ന സിറാജിന്‍റെ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ പിതാവിന്‍റെ മരണത്തെയും ആസ്ട്രേലിയന്‍ കാണികളുടെ വംശീയാധിക്ഷേപങ്ങളെയും അതിജീവിച്ച സിറാജ് പരമ്ബരയില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.

No comments