Breaking News

ഇന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി

 


കൊച്ചി; ഇന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്.

10, 12 ക്ലാസുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഒരു ബെഞ്ചില്‍ ഒരുകുട്ടിയെ വച്ച്‌ ക്ലാസിലെ പത്തുകുട്ടികള്‍ക്കു വേണ്ടി കൂടുതല്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകര്‍. പുതിയ ഉത്തരവനുസരിച്ച്‌, മുഴുവന്‍ അധ്യാപകരും സ്കൂളില്‍ എത്തണം. എത്താത്തവര്‍ക്കെതിേര കര്‍ശന നടപടി വരും.

No comments