കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍കുന്നതിനിടെ വടക്കന്‍ സിക്കിമില്‍ അതിര്‍ത്തി ലംഘിയ്ക്കാന്‍ ചൈനീസ് ശ്രമം.
ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍കുന്നതിനിടെ വടക്കന്‍ സിക്കിമില്‍ അതിര്‍ത്തി ലംഘിയ്ക്കാന്‍ ചൈനീസ് ശ്രമം. അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേയ്ക്ക് കയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന തടഞ്ഞതോടെ ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരു പക്ഷത്തും ഏതാനും സൈനികര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രദേശമായ മോള്‍ഡോയില്‍ ഇന്നലെ നടന്ന ചര്‍ച്ച 16 മണിക്കൂറോളം നീണ്ടു. ചര്‍ച്ചയിലെ വിവരങ്ങള്‍ ഇരു സേനകളും പുറത്തുവിട്ടിട്ടില്ല

No comments