Breaking News

വാക്സിന് അനുമതി നല്‍കുന്നത് രാജ്യത്തെ മരുന്ന് നിര്‍മ്മാണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി

 


ദില്ലി: രാഷ്ട്രീയ ലാഭത്തിനായി കുറുക്കുവഴിയിലൂടെ കൊവിഡ് വാക്സിന് അനുമതി നല്‍കുന്നത് രാജ്യത്തെ മരുന്ന് നിര്‍മ്മാണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. വാക്സിന് അനുമതി നല്‍കിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണം. രാജ്യാന്തര തലത്തില്‍ തന്നെ ഇങ്ങനെ ചെയ്യാറുണ്ട്. ജനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ഈ നടപടി പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ എംപിയും ആനന്ദ് ശര്‍മ്മയും ഇതേ നിലപാടുമായി മുന്നോട്ട് വന്നിരുന്നു. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​കും മു​ന്പ് അ​നു​മ​തി ന​ല്‍​കി​യ​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ന​ട​പ​ടി അ​പ​ക്വ​മാ​ണെ​ന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

No comments