Breaking News

ബാഴ്​സ താരം കുടീഞ്ഞോ മൂന്നു മാസം പുറത്ത്​


സ്പൈൻ : ഐബറിനെതിരായ ലാ ലിഗ മത്സരത്തില്‍ ചൊവ്വാഴ്​ച കാല്‍മുട്ടിന്​ പരിക്കേറ്റ്​ ശസ്​ത്രക്രിയക്കു വിധേയനായ ബാഴ്​സ താരം കുടീഞ്ഞോ മൂന്നു മാസം പുറത്ത്​. പരിക്ക്​ ഭേദമാകാന്‍ സമയമെടുക്കുമെന്നതിനാലാണ്​ ബ്രസീലിയന്‍ താരത്തിന്​ നീണ്ട വിശ്രമം. കളിയില്‍ ബാഴ്​സ ഐബറിനെ 1-1ന്​ സമനിലയില്‍ പിടിച്ചിരുന്നു.

റെക്കോഡ്​ തുകയായ 16 കോടി യൂറോ ചെലവിട്ട്​ ലിവര്‍പൂളില്‍നിന്ന്​ 2018ല്‍ ബാഴ്​സലോണയിലെത്തിയ താരം പക്ഷേ, തിളങ്ങാനാകാതെ ഉഴറിയത്​ അഭ്യുഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ, ചെറിയ ഇടവേളയില്‍ ബയേണ്‍ മ്യൂണിക്കിലെത്തി ടീമിനെ ചാമ്ബ്യന്‍സ്​ ലീഗ്​ ചാമ്ബ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്​സലോണയെ 8-2ന്​ ബയേണ്‍ വീഴ്​ത്തിയപ്പോള്‍ രണ്ടു ഗോളടിച്ച്‌​ താരം ജയത്തില്‍ നിര്‍ണായക പങ്ക്​ വഹിക്കുകയും ചെയ്​തു.

No comments