Breaking News

കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഡല്‍ഹിയില്‍ ആരംഭിച്ചു

 


കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഡല്‍ഹിയില്‍ ആരംഭിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധിക്കുന്നവരും നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെ മറ്റെന്ത് ആവശ്യവും പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാരും നിലപാടെടുക്കുമ്ബോള്‍ ഇന്ന് നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്.

കര്‍ഷകസമരം 44-ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ഇന്ന് എട്ടാംവട്ട ചര്‍ച്ച നടക്കുന്നത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കൂടാതെ പീയുഷ് ഗോയല്‍ അടക്കമുള്ള മറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച്‌ 41 നേതാക്കളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

No comments