തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെട്ടിലാക്കി മന്ത്രിസഭയില്‍നിന്ന് വീണ്ടും രാജി.
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെട്ടിലാക്കി മന്ത്രിസഭയില്‍നിന്ന് വീണ്ടും രാജി. വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജിയാണ് രാജിക്കത്ത് കൈമാറിയത്.
ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറില്‍ മമത വിളിച്ചുചേര്‍ത്ത കാബിനറ്റ് യോഗത്തില്‍ രജീബ് ബാനര്‍ജി പെങ്കടുത്തിരുന്നില്ല. കാബിനറ്റ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ രജീബ് ബാനര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുന്നത് വളരെ വളരെ അംഗീകാരമാണ്.

No comments