മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാളാണ്.
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാളാണ്. 1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനിച്ചത്. മൂന്നാം വയസ്സിലാണ് ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. ജഗതി എന്‍ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിലായിരുന്നു അത്.
അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തില്‍ 'ചട്ടമ്ബിക്കല്യാണി' എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിച്ചത്. 2012 മാര്‍ച്ച് മാസത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയ ദുരന്തം കഴിഞ്ഞ എട്ട് വര്‍ഷമായി ഈ അതുല്യ പ്രതിഭയെ ബിഗ് സ്ക്രീനില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയാണ്.
ഇന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്ന വിഡിയോ കണ്ട് ആരാധകരേറെയും പറഞ്ഞത് ജഗതിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിനെക്കുറിച്ചാണ്.

No comments