Breaking News

സൗദിയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെ കര, വ്യോമ മാര്‍ഗം വിദേശികള്‍ വീണ്ടും രാജ്യത്തേക്ക് എത്തിതുടങ്ങി.

 


സൗദിയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെ കര, വ്യോമ മാര്‍ഗം വിദേശികള്‍ വീണ്ടും രാജ്യത്തേക്ക് എത്തിതുടങ്ങി. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാന കമ്ബനികളാണ് ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്. ഇന്ത്യയില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതിന് എംബസി നടത്തി വന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അനൂകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍.

രണ്ടാഴ്ചത്തെ യാത്രാ വിലക്കിന് ശേഷം ഇന്നലെ രാജ്യാതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെയാണ് വിദേശികള്‍ വീണ്ടും സൗദിയിലേക്ക് എത്തി തുടങ്ങിയത്. ഇന്ന് മുതലാണ് സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന കമ്ബനികള്‍ സര്‍വീസുകള്‍ ആരംഭിച്ചത്.

No comments