Breaking News

പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


എതിര്‍ കക്ഷികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ച ശേഷം കള്ള വോട്ട് ചെയ്യുകയാണ് പതിവെന്നും ഒരു ജനപ്രതിനിധി ഇതിനായി നേതൃത്വം കൊടുക്കുന്നത് നിസാരമായി കാണാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കള്ളവോട്ട് തടയാന്‍ ബാധ്യതയുള്ള ജനപ്രതിനിധിയാണ് കള്ളവോട്ട് ചെയ്യിക്കാന്‍ നോക്കിയതെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.

No comments