Breaking News

ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ ഇന്ത്യ-യുകെ വിമാനസര്‍വീസ് പുനഃരാംരഭിക്കുന്നു


 ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ ഇന്ത്യ-യുകെ വിമാനസര്‍വീസ് പുനഃരാംരഭിക്കുന്നു. ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കുളള വിമാന സര്‍വീസുകള്‍ ജനുവരി ആറു മുതല്‍ ആരംഭിക്കും. അതേസമയം ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാന സര്‍വീസുകള്‍ ജനുവരി എട്ടു മുതലായിരിക്കും പുനഃരാരംഭിക്കുക.

ഓരോ ആഴ്ചയും 30 സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക. 15 എണ്ണം ഇന്ത്യയില്‍ നിന്നും 15 എണ്ണം യുകെയില്‍ നിന്നും. 2021 ജനുവരി 23 വരെയായിരിക്കും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരമുളള സര്‍വീസെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. തുടര്‍ന്ന് അവലോകനത്തിന് ശേഷം ഷെഡ്യൂളില്‍ മാറ്റം കൊണ്ടുവരുന്നത് സംബന്ധിച്ച്‌ തീരുമാനം കൈക്കൊളളും.

No comments