എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന് ഗുരുതര ആരോപണവുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍
നീലേശ്വരം: ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന് ഗുരുതര ആരോപണവുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍. തദ്ദേശ തിരഞ്ഞെടുപ്പിനിടെ എംഎല്‍എ തന്റെ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി കാസര്‍ഗോഡ് ആലക്കോട് ജിഎല്‍പി സ്‌കൂള്‍ പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫിസറായിരുന്ന ഡോ.കെ.എം.ശ്രീകുമാര്‍.
കിഴക്കേഭാഗം ബൂത്തിലെ വരണാധികാരിയായിരുന്ന ഡോക്ടര്‍ കെ.എം.ശ്രീകുമാര്‍. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോളിങ് ബൂത്തില്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നത് തടയാന്‍ ഉദുമ എംഎല്‍എ ശ്രമിച്ചു. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്ന് കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

No comments