ജില്ലയില്‍ കോവിഡ് പോസിറ്റീവായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പുറത്തിറങ്ങിയാൽ കർശനനടപടി
വയനാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിെന്റ ലംഘനമാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
ഇപ്പോള്‍ ചികിത്സയിലുള്ള 3240 പേരില്‍ 2800 പേരും വീടുകളില്‍ തന്നെയാണുള്ളത്. വീടുകളില്‍ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തില്‍ ആവാന്‍ പാടില്ല.

No comments