Breaking News

സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവര്‍ഷ ബമ്ബര്‍ നറുക്കെടുത്തു.

 


തിരുവനന്തപുരം: 12കോടി സമ്മാനത്തുകയുളള സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവര്‍ഷ ബമ്ബര്‍ നറുക്കെടുത്തു. XG 358753 എന്ന നമ്ബരാണ് സമ്മാനാര്‍ഹമായത്.തി​രുവനന്തപുരത്ത് വി​റ്റതാണ് ഈ ടി​ക്കറ്റെന്നാണ് റിപ്പോര്‍ട്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ - XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്ബരുകളിലുള്ള ടിക്കറ്റുകള്‍ക്ക്.

No comments