Breaking News

താനൊരു വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി വിളിച്ചു പറയേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .


 തിരുവനന്തപുരം: താനൊരു വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി വിളിച്ചു പറയേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . 'ഇത് വല്ലാത്തൊരു തള‌ളായിപ്പോയി. ഇത്തിരി മയത്തിലൊക്കെ തള‌ളണം. പുറകിലുള‌ള ആരെക്കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു.' ചെന്നിത്തല പറഞ്ഞു. താന്‍ പ്ര‌ത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ചാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്. തുടര്‍ന്ന് ഭരണപക്ഷം ബഹളം വച്ച്‌ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ എന്റെ അച്ഛന്‍ അമ്മ എന്ന് പറഞ്ഞ് ടി.വി ചാനലുകള്‍ക്ക് മുന്‍പില്‍ വന്ന് കരഞ്ഞിട്ടില്ലെന്ന് ചെന്നിത്തല ടി.വി രാജേഷ് എം.എല്‍.എയെയും ചെന്നിത്തല പരിഹസിച്ചു.

No comments