സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു
കൊച്ചി : സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സിനിമാ സംഘടനയായ ഫിയോക് ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍q തുറക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് നിലപാടിലാണ് ഫിയോക്. കെട്ടിടനികുതി, നിശ്ചിത വൈദ്യുതി ചാര്‍ജ്, മറ്റ് ചെലവുകള്‍ എന്നിവയില്‍ ഇളവ് താരതെ തീയറ്റര്‍ തുറക്കില്ലെന്ന് സംഘടന അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചര്‍ച്ച നടത്താനിരിക്കുകയാണ് സിനിമാ സംഘടനകള്‍. ഇപ്പോഴത്തെ സ്ഥിതിയില്‍ മാര്‍ച്ച് 13ന് കേരളത്തില്‍ വിജയ് ചിത്രം മാസ്റ്റര്‍ റിലീസിന് എത്തില്ല.കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡിയാണ് ഇക്കാര്യം അറിയിച്ചത്.

No comments