Breaking News

സൗദിയില്‍ ഇന്ന് 110 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു.

 


റിയാദ്: സൗദിയില്‍ ഇന്ന് 110 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കോവിഡ് ബാധിച്ച 174 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി. മരണസംഖ്യ 6286 ആയി ഉയര്‍ന്നു.

രോഗ ബാധിതരായി രാജ്യത്ത് നിലവില്‍ ബാക്കിയുള്ളത് 2024 പേരാണ്. ഇതില്‍ 308 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായിരിക്കുന്നു.

Dailyhunt

No comments