Breaking News

അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിന് ഒമാനില്‍ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തു

 


മസ്‌കറ്റ്: അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിന് ഒമാനില്‍ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തു .ഇക്കാര്യം റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി സ്ത്രീകള്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

അല്‍ ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് കമാന്‍റാണ് നാല് സ്ത്രീകളെയും ഏഷ്യന്‍ പൗരന്മാരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത് . അധാര്‍മിക പ്രവര്‍ത്തികള്‍ക്ക് ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

No comments