കോര്‍പറേഷന്‍ പുല്ലഴി ഡിവിഷന്‍ യു.ഡി.എഫ് പിടിച്ചെടുത്തു.
തൃശൂര്‍: കോര്‍പറേഷന്‍ പുല്ലഴി ഡിവിഷന്‍ യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. രാമനാഥന്‍ 993 വോട്ടിെന്റ ഭൂരിപക്ഷത്തിന് ഡിവിഷന്‍ പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ. മഠത്തില്‍ രാമന്‍കുട്ടിക്ക് 1049 വോട്ട് ലഭിച്ചപ്പോള്‍ കെ. രാമനാഥന്‍ 2042 വോട്ട് നേടി. ബി.ജെ.പിയുടെ സന്തോഷ് പുല്ലഴിക്ക് 539 വോട്ടാണ് കിട്ടിയത്. ആം ആദ്മി പാര്‍ട്ടിയുടെ ജോഗിഷ് എ. ജോണിന് 33 വോട്ടും സ്വതന്ത്രന്മാരായ ആന്‍റണി പുല്ലഴിക്ക് 59 വോട്ടും ജോഷി തൈക്കാടന് 11 വോട്ടുമാണ് കിട്ടിയത്.
പാരമ്ബര്യമായി യു.ഡി.എഫിനെ പിന്തുണക്കുന്ന പുല്ലഴി ഡിവിഷന്‍ 2015ല്‍ വനിത സംവരണമായപ്പോള്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു.

No comments