Breaking News

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ 37ാം വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം.


കൊച്ചി ;  തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ 37ാം വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച റഫീക്ക് മരക്കാറാണ് വാര്‍ഡില്‍ വിജയിച്ചത്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ 64 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിന്റെ വിജയം. കോണ്‍ഗ്രസ് വിമതന്‍ മത്സരിച്ചത് യു.ഡി.എഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത് സീറ്റുകള്‍ വീതം ആയിരുന്നു കളമശ്ശേരി നഗരസഭയില്‍ നേരത്തെ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് കളമശ്ശേരി നഗരസഭ യു.ഡി.എഫിന് ലഭിച്ചത്.

നേരത്തെ 19 സീറ്റുകളില്‍ വിജയിച്ച എല്‍.ഡി.എഫിന് ലീഗ് വിമതന്റെ പിന്തുണയിലായിരുന്നു 20 സീറ്റുകള്‍ ലഭിച്ചത്.

No comments