Breaking News

രാജ്യതലസ്ഥാനത്തിന്​ ആശ്വാസത്തി​െന്‍റ ദിനമായിരുന്നു ചൊവ്വാഴ്​ച. 24 മണിക്കൂറിനുള്ളില്‍ ഒറ്റ കോവിഡ്​ മരണം പോലും റിപ്പോര്‍ട്ട്​ ചെയ്യപ്പെടാത്ത ദിവസം.

 


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്​ ആശ്വാസത്തി​െന്‍റ ദിനമായിരുന്നു ചൊവ്വാഴ്​ച. 24 മണിക്കൂറിനുള്ളില്‍ ഒറ്റ കോവിഡ്​ മരണം പോലും റിപ്പോര്‍ട്ട്​ ചെയ്യപ്പെടാത്ത ദിവസം. പത്ത്​ മാസത്തിനൊടുവിലാണ്​ ആദ്യമായാണ്​ കോവിഡ്​ മൂലമുള്ള മരണമില്ലാത്ത ദിനം വന്നെത്തുനനത്​.

ഡല്‍ഹി സര്‍ക്കാറി​െന്‍റ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌​ ഡല്‍ഹിയില്‍ 100 പേര്‍ക്ക്​ പുതിയതായി കോവിഡ്​ സ്ഥിരീകരിച്ചു. 144 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്​.

ഡല്‍ഹിയില്‍ ഇതുവരെ 6,36,260 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതില്‍ 6,24,326 പേര്‍ രോഗമുക്തരായിട്ടുണ്ട്​. ഇതുവരെ 10,882 പേരാണ്​ തലസ്ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

No comments