കാലടി സര്‍വകലാശാലയിലെ മലയാളം അസി. പ്രഫസര്‍ (മുസ്ലിം സംവരണം) നിയമനം സംബന്ധിച്ച വിവാദം മുറുകുന്നു
കോഴിക്കോട്: കാലടി സര്‍വകലാശാലയിലെ മലയാളം അസി. പ്രഫസര്‍ (മുസ്ലിം സംവരണം) നിയമനം സംബന്ധിച്ച വിവാദം മുറുകുന്നു. വിഷയ വിദഗ്ധര്‍ അയച്ച കത്ത് സര്‍വകലാശാല ചോര്‍ത്തിയിട്ടില്ലെന്ന് വി.സി. ഡോ. ധര്‍മരാജ് അടാട്ട് വ്യക്തമാക്കിയതോടെ നിയമനം ലഭിച്ച നിനിത കണിച്ചേരിയുടെ ഭര്‍ത്താവും മുന്‍ എം.പിയുമായ എം.ബി. രാജേഷിെന്റ ആരോപണം വിഷയത്തെ സങ്കീര്‍ണമാക്കുകയാണ്.
രാജേഷ് ആരോപിച്ചത് പോലെ തങ്ങള്‍ ഇടനിലക്കാര്‍ മുഖേന നിനിതക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് നിയമന ബോര്‍ഡിലെ വിഷയ വിദഗ്ധരിലൊരാളായ ഡോ. ഉമര്‍ തറമേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രാജേഷ് ആരോപിച്ചത് പോലൊരു കത്ത് നിനിതക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന് പിറകില്‍ ആരാണ് എന്നകാര്യം അവ്യക്തമാണ്.

No comments