Breaking News

ഖത്തറില്‍ ഇന്ന് 477 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു

 


ദോഹ : ഖത്തറില്‍ ഇന്ന് 477 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 81, 66 വയസ്സുള്ള രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 434 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 43 പേര്‍ രാജ്യത്തിന് പുറത്ത് നിന്നും വന്നവരാണ്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 158 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നിരക്ക് 147191 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7558 പേരാണ്. 575 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

64 പേരാണ് തീവ്രപരിചരണത്തിലുള്ളത്. രണ്ട് പേരെയാണ് പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10881 കൊവിഡ് പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്.

No comments