കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശനം വിലക്കിയതോടെ രാജ്യത്തെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു
കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശനം വിലക്കിയതോടെ രാജ്യത്തെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്നലെയും ഇന്നുമായി എത്തിയ വിമാനങ്ങളില്‍ എത്തിയ യാത്രക്കാര്‍ വിരലിലെന്നാവുന്നവര്‍ മാത്രമായിരുന്നു.
68 രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെടയുള്ള 35 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിച്ചിട്ടില്ല. പുതുതായി 33 രാജ്യങ്ങളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
മൂന്നാം തവണയാണ് കോവിഡ് പ്രതിസന്ധി മൂലം വിദേശികള്‍ക്കു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ജിദ്ദയില്‍ നിന്നും എത്തിയ രണ്ടു വിമാനങ്ങളിലായി അഞ്ചു സ്വദേശികളാണുണ്ടായിരുന്നത്.

No comments