Breaking News

കത്വ ഫണ്ട് വിവാദത്തില്‍ പ്രതിരോധത്തില്‍ നില്‍ക്കെ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ച്‌ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ രാജി.

 


കോഴിക്കോട്: കത്വ ഫണ്ട് വിവാദത്തില്‍ പ്രതിരോധത്തില്‍ നില്‍ക്കെ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ച്‌ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ രാജി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്ന് നേതൃത്വം സുബൈറിന്റെ രാജിയാവശ്യപ്പെടുകയായിരുന്നു എന്നാണ് നേതാക്കള്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. എന്നാല്‍ ഡല്‍ഹിയിലെ പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് സുബൈറിനെതിരെ നടപടിയെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. യൂത്ത് ലീഗ് പ്രസിഡണ്ട് സാബിര്‍ ഗഫാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ ബംഗാളിലെ പിര്‍സാദ അബ്ബാസ് സിദ്ദീഖി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറി രാജി സമര്‍പ്പിക്കുന്നത്.

No comments