ദുബായില്‍ ബയോമെട്രിക് സംവിധാനം തുടങ്ങി.
ദുബായ് : ദുബായില്‍ ബയോമെട്രിക് സംവിധാനം തുടങ്ങി. തിരിച്ചറിയല്‍ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാസംവിധാനത്തിലൂടെ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടക്കമായിരിക്കുകയാണ് . പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത ത്. ഇനിമുതല്‍ ടിക്കറ്റ് ചെക്കിങ് കൗണ്ടര്‍മുതല്‍ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖംമാത്രം കാണിച്ചാല്‍ മതിയാകും. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂര്‍ത്തിയാക്കുന്ന ബയോമെട്രിക് അതിവേഗസംവിധാനമാണിപ്പോള്‍ ഒരുക്കിയിരിക്കുന്നത് . പാസ്പോര്‍ട്ട് മാത്രമല്ല ബോഡിങ് പാസ് വരെ ഈ നടപടിക്ക് ആവിശ്യമില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

No comments