Breaking News

ഇന്ത്യക്കെതിരായ പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ചതിന് പിന്നാലെ ജിമ്മി ആന്‍ഡേഴ്‌സനെ വിമര്‍ശിച്ച്‌ എത്തുന്നവര്‍ക്കും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മറുപടി.

 


ചെന്നൈ: ഇന്ത്യക്കെതിരായ പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ചതിന് പിന്നാലെ ജിമ്മി ആന്‍ഡേഴ്‌സനെ വിമര്‍ശിച്ച്‌ എത്തുന്നവര്‍ക്കും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മറുപടി. ചെന്നൈയില്‍ ഇന്ന് കാര്‍മേഘമുണ്ടായിരുന്നില്ല എന്നാണ് ആന്‍ഡേഴ്‌സന്റെ ഫോട്ടോ പങ്കുവെച്ച്‌ ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററില്‍ കുറിച്ചത്.

മൂടിക്കെട്ടിയ സാഹചര്യങ്ങളിലാണ് ആന്‍ഡേഴ്‌സന് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുക എന്ന വിലയിരുത്തലുകള്‍ ക്രിക്കറ്റ് ലോകത്തിന് മുകളിലുണ്ട്. ചെന്നൈയില്‍ രഹാനെ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകള്‍ അടുത്തടുത്ത ഓവറില്‍ റിവേഴ്‌സ് സ്വിങ്ങിലൂടെയാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. അനുകൂല സാഹചര്യമല്ലായിരുന്നിട്ടും പന്തില്‍ റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ ഇംഗ്ലണ്ട് പേസര്‍ക്കായി.

No comments