പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തവനൂരില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി കെടി ജലീല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തവനൂരില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി കെടി ജലീല്‍. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. 'എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്' എന്നും ജലീല്‍ ഫേസ്ബുക്കില്‍കുറിച്ചു.
ഐശ്യര്യ കേരള യാത്ര തവനൂര്‍ മണ്ഡലത്തില്‍ എത്തിയപ്പോള്‍ കറപുരണ്ട അഞ്ച് വര്‍ഷങ്ങളുടെ ട്രാക്ക് റെക്കോര്‍ഡാണ് കെടി ജീലീലിനുള്ളത് എന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോല്‍ നല്‍കിയിരിക്കുന്നത്. ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കെടി ജലീല്‍ തന്റെ പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നത്.

No comments