മുതിര്‍ന്ന നേതാക്കളുടെ സമവായ ശ്രമങ്ങള്‍ക്കൊടുവിലും നിലമ്ബൂരില്‍ തന്നെ മത്സരിക്കുമെന്നാവര്‍ത്തിച്ചു ആര്യാടന്‍ ഷൗക്കത്ത് .
നലമ്പൂർ : മുതിര്‍ന്ന നേതാക്കളുടെ സമവായ ശ്രമങ്ങള്‍ക്കൊടുവിലും നിലമ്ബൂരില്‍ തന്നെ മത്സരിക്കുമെന്നാവര്‍ത്തിച്ചു ആര്യാടന്‍ ഷൗക്കത്ത് . വി.വി പ്രകാശിനെയാണ് ഇത്തവണ നിലമ്ബൂരിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നത് . സമവായത്തിനായി ഉമ്മന്‍ ചാണ്ടി ആര്യാടന്‍ മുഹമ്മദുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു .
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടു പോയ കോണ്‍ഗ്രസ് കോട്ടയായ നിലമ്ബൂര്‍ മണ്ഡലം ഇത്തവണ തിരികെ പിടിക്കാനുറച്ചാണ് യു.ഡി.എഫ് നീക്കങ്ങള്‍ . 2016 ല്‍ പി.വി അന്‍വറിനോട് തോറ്റ ആര്യാടന്‍ ഷൗക്കത്തിന് പകരം മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന . ആര്യാടന്‍ ഷൗക്കത്തിന്‍റെ സ്ഥാനാര്‍ഥിത്വത്തോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നതാണ് തോല്‍വിക്ക് കാരണമായി നേതൃത്വം വിലയിരുത്തുന്നത് .

No comments