ഇന്ധന വില, ജിഎസ്ടി എന്നിവയില്‍ പ്രതിഷേധിച്ച് രാജ്യത്ത് നാളെ ഭാരത് ബന്ദ്.
കണ്ണൂർ : ഇന്ധന വില, ജിഎസ്ടി എന്നിവയില്‍ പ്രതിഷേധിച്ച് രാജ്യത്ത് നാളെ ഭാരത് ബന്ദ്. കോണ്‍ഫിഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യമെമ്ബാടുമുള്ള 40,000 ട്രേഡ് അസോസിയേഷനുകളില്‍ നിന്നായി എട്ട് കോടിയോളം വ്യാപാരികളാണ് നാളെ പണിമുടക്കുക.
ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ കേരളത്തെ ബന്ദ് ബാധിക്കില്ല. സംസ്ഥാനത്തെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

No comments